എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി; പിണറായി ധര്‍മ്മടത്ത്; വിഎസ് മലമ്പുഴയില്‍; 16 വനിതകള്‍; 8 സ്വതന്ത്രര്‍; പ്രകടന പത്രിക അഞ്ചിന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അങ്കം മുറുക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് പട്ടിക പ്രഖ്യാപിച്ചത് മതേതര കേരളം കെട്ടിപ്പടുക്കാനും അ‍ഴിമതിക്ക് അന്ത്യം വരുത്താനുമാണ് ഇടതു മുന്നണി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ അഞ്ചിന് പ്രകടന പത്രിക പുറത്തിറക്കും.

സംസ്ഥാനത്ത് മന്ത്രിമാർ മത്സരിച്ച് അ‍ഴിമതി നടത്തുകയാണ്. ഒരു മേഖലയിലും ഗുണപരമായ മാറ്റമുണ്ടാക്കാൻ യുഡിഎഫ് ഭരണത്തിനായില്ല. സർവ മേഖലകളും തകർച്ച നേരിടുകയാണ്. അ‍ഴിമതിയുടെ പേരിൽ മന്ത്രി രാജിവച്ചു. ഓരോ മന്ത്രിയും ഓരോ കേസുകളിൽ അ‍ഴിമതിക്കാരാണ് എന്നു ചൂണ്ടിപ്പറയേണ്ടിവരുന്നു.  അ‍ഴിമതി നടത്തിയവരെ സ്ഥാനാർഥിയാക്കരുതെന്ന് പറയേണ്ട ഗതികേട് കെപിസിസി അധ്യക്ഷനുണ്ടായി. കേരളം മതനിരപേക്ഷതയ്ക്കു പേരുകേട്ട നാടാണെന്നും ഇന്ന് വർഗീയ ശക്തികൾ യുഡിഎഫ് സഹായത്തോടെ വേരുറപ്പിക്കുകയാണെന്നും വൈക്കം വിശ്വൻ പറഞ്ഞു. പതിനാറു വനിതാ സ്ഥാനാർഥികളാണ് ഇടതു മുന്നണിയിൽ മത്സരിക്കുന്നത്.

സിപിഐ എം സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ്
സി എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം),കെ കുഞ്ഞിരാമന്‍(ഉദുമ), എം രാജഗോപാല്‍,(തൃക്കരിപ്പൂര്‍)

കണ്ണൂര്‍
സി കൃഷ്ണന്‍ (പയ്യന്നൂര്‍), ടി വി രാജേഷ് (കല്ല്യാശ്ശേരി), ജെയിംസ് മാത്യു(തളിപ്പറമ്പ്),
എം വി നികേഷ് കുമാര്‍. (സ്വത.അഴീക്കോട്), പിണറായി വിജയന്‍ (ധര്‍മ്മടം)
എ എന്‍ ഷംസീര്‍ (തലശ്ശേരി), കെ കെ ശൈലജ (കൂത്തുപറമ്പ്),
ഇ പി ജയരാജന്‍ (മട്ടന്നൂര്‍), ബിനോയ് കുര്യന്‍ (പേരാവൂര്‍)

വയനാട് 
ഒ ആര്‍ കേളു (മാനന്തവാടി), രുഗ്മിണി സുബ്രഹ്മണ്യന്‍(സുല്‍ത്താന്‍ ബത്തേരി),
സി കെ ശശീന്ദ്രന്‍(കല്‍പറ്റ)

കോഴിക്കോട് 
കെ കെ ലതിക(കുറ്റ്യാടി),കെ ദാസന്‍(കൊയിലാണ്ടി),ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര),പുരുഷന്‍ കടലുണ്ടി(ബാലുശ്ശേരി),എ പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്),വി കെ സി മമ്മദ് കോയ (ബേപ്പൂര്‍), അഡ്വ പി ടി എ റഹീം(സ്വത. കുന്ദമംഗലം), കാരാട്ട് അബ്ദുള്‍ റസാഖ് (സ്വത.കൊടുവള്ളി), ജോര്‍ജ് എം തോമസ് (തിരുവമ്പാടി)

മലപ്പുറം
കെ പി ബീരാന്‍ കുട്ടി (സ്വത.കൊണ്ടോട്ടി),പി വി അന്‍വര്‍ (സ്വത.നിലമ്പൂര്‍),കെ നിഷാന്ത് (വണ്ടൂര്‍),
വി ശശികുമാര്‍ (പെരിന്തല്‍മണ്ണ), അഡ്വ. ടി കെ റഷീദ് അലി (മങ്കട),അഡ്വ കെ പി സുമതി (മലപ്പുറം),
വി അബ്ദുറഹ്മാന്‍ (സ്വത.താനൂര്‍),പി അബ്ദുള്‍ ഗഫൂര്‍ (സ്വത.തിരൂര്‍),കെ ടി ജലീല്‍ (സ്വത.തവനൂര്‍)
പി പി ബഷീര്‍ (വേങ്ങര)പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)

പാലക്കാട്
സുബൈദ ഇസഹാഖ് (തൃത്താല),പി കെ ശശി (ഷൊര്‍ണ്ണൂര്‍),പി ഉണ്ണി (ഒറ്റപ്പാലം),
കെ വി വിജയദാസ് (കോങ്ങാട്),വി എസ് അച്യുതാന്ദന്‍ (മലമ്പുഴ),
എന്‍ എന്‍ കൃഷ്ണദാസ് (പാലക്കാട്),എ കെ ബാലന്‍ (തരൂര്‍),
കെ ബാബു (നെന്മാറ),കെ ഡി പ്രസേനന്‍ (ആലത്തൂര്‍)

തൃശ്ശൂര്‍
യു ആര്‍ പ്രദീപ് (ചേലക്കര),എ സി മൊയ്തീന്‍ (കുന്നംകുളം),
കെ വി അബ്ദുള്‍ ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുനെല്ലി (മണലൂര്‍),
മേരി തോമസ് (വടക്കാഞ്ചേരി),പ്രൊഫ കെ യു അരുണന്‍ (ഇരിങ്ങാലക്കുട),
പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), ബി ഡി ദേവസി (ചാലക്കുടി)

എറണാകുളം
സാജു പോള്‍ (പെരുമ്പാവൂര്‍),അഡ്വ വി സലീം (ആലുവ),എ എം യൂസഫ് (കളമശ്ശേരി)
എസ് ശര്‍മ്മ (വൈപ്പിന്‍ ),കെ ജെ മാക്സി (കൊച്ചി),എം സ്വരാജ് (തൃപ്പൂണിത്തുറ),
അഡ്വ എം അനില്‍കുമാര്‍ (എറണാകുളം),ഡോ. സെബാസ്റ്റ്യന്‍ പോള്‍
(സ്വത.തൃക്കാക്കര),അഡ്വ ഷിജി ശിവജി (കുന്നത്തുനാട്), എം ജെ ജേക്കബ് (പിറവം)
കോതമംഗലം – പ്രഖ്യാപിച്ചിട്ടില്ല

ഇടുക്കി
എസ് രാജേന്ദ്രന്‍ (ദേവികുളം),എം എം മണി (ഉടുമ്പന്‍ചോല),തൊടുപുഴ –പ്രഖ്യാപിച്ചിട്ടില്ല

കോട്ടയം
സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍),അഡ്വ.റെജി സക്കറിയ (കോട്ടയം), ജെയ്ക്ക് സി തോമസ് (പുതുപ്പള്ളി)

ആലപ്പുഴ
എ എം ആരിഫ് (അരൂര്‍),ഡോ. ടി എം തോമസ് ഐസക്ക്
(ആലപ്പുഴ),ജി സുധാകരന്‍ (അമ്പലപ്പുഴ), അഡ്വ.യു പ്രതിഭ ഹരി
(കായംകുളം),ആര്‍ രാജേഷ് (മാവേലിക്കര) അഡ്വ.കെ കെ രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)

പത്തനംതിട്ട
രാജു എബ്രഹാം (റാന്നി),വീണാ ജോര്‍ജ് (സ്വത.ആറന്മുള),ആര്‍ സനല്‍കുമാര്‍ (കോന്നി)

കൊല്ലം
അഡ്വ. അയിഷാ പോറ്റി (കൊട്ടാരക്കര),ജെ മേഴ്സികുട്ടിയമ്മ(കുണ്ടറ),
മുകേഷ് (സ്വത.കൊല്ലം),എം നൌഷാദ്(ഇരവിപുരം)

തിരുവനന്തപുരം
അഡ്വ.ഡി ജോയ് (വര്‍ക്കല),അഡ്വ. ബി സത്യന്‍ (ആറ്റിങ്ങല്‍)
ഡി കെ മുരളി (വാമനപുരം),കടകംപള്ളി സുരേന്ദ്രന്‍
(കഴക്കൂട്ടം),ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്), വി ശിവന്‍കുട്ടി (നേമം)
അഡ്വ. എ എ റഷീദ് (അരുവിക്കര), സി കെ ഹരീന്ദ്രന്‍ (പാറശ്ശാല),
ഐ ബി സതീശ് (കാട്ടാക്കട),കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര).

സിപിഐ സ്ഥാനാര്‍ത്ഥികള്‍
സിപിഐ മല്‍സരിക്കുന്ന 27ല്‍ 25 സ്ഥാനാര്‍തികളെയാണ് പ്രഖ്യാപിച്ചത്.

സി ദിവാകരന്‍ (നെടുമങ്ങാട്)

അഡ്വ. വി എസ് സുനില്‍കുമാര്‍ (തൃശൂര്‍)

മുല്ലക്കര രത്നാകരന്‍ (ചടയമംഗലം)

ഇ ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട്ട് )

ഇ കെ വിജയന്‍ (നാദാപുരം)

ഗീത ഗോപി(നാട്ടിക)

ഇ എസ് ബിജിമോള്‍ (പീരുമേട്ട് )

പി തിലോത്തമന്‍ (ചേര്‍ത്തല)

ചിറ്റയം ഗോപകുമാര്‍ (അടൂര്‍)

അഡ്വ. കെ രാജു(പുനലൂര്‍)

ജി എസ് ജയലാല്‍ (ചാത്തന്നൂര്‍)

വി ശശി (ചിറയിന്‍കീഴ്)

കെ ടി ജോസ് (ഇരിക്കൂര്‍)

ശാരദ മോഹന്‍ (പറവൂര്‍)

കെ രാജന്‍ (ഒല്ലൂര്‍)

മുഹമ്മദ് മുഹ്സിന്‍(പട്ടാമ്പി)

നിയാസ് പുളിക്കലത്ത് (തിരൂരങ്ങാടി)

കെ പി സുരേഷ് രാജ് (മണ്ണാര്‍ക്കാട്)

വി ആര്‍ സുനില്‍ കുമാര്‍ (കൊടുങ്ങല്ലൂര്‍)

ഇ ടി  ടൈസണ്‍ (കയ്പമംഗലം)

എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ)

സി കെ ആശ (വൈക്കം)

അഡ്വ. വി ബി ബിനു (കാഞ്ഞിരപ്പള്ളി)

പി പ്രസാദ് (ഹരിപ്പാട്)

ആര്‍ രാമചന്ദ്രന്‍ (കരുനാഗപ്പള്ളി)

(മഞ്ചേരി, ഏറനാട് മണ്ഡലങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കും)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News