‘ദുല്‍ഖറും ചെമ്പന്‍ ചേട്ടനും രംഗം കൈയടക്കി; സമീര്‍ ഇക്കാ, ഈ കലി കലക്കി’; കലി കണ്ട വിനീത് ശ്രീനിവാസന് പറയാനുള്ളത്

തിയേറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന ദുല്‍ഖര്‍ സല്‍മാന്‍- സമീര്‍ താഹിര്‍ ചിത്രം കലിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

‘കലി കണ്ട് തിരിച്ചെത്തിയതേയുള്ളൂ. മികച്ച എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന ചിത്രത്തില്‍ നല്ല പ്രകടനങ്ങളുമുണ്ട്. ത്രില്ലര്‍ ചിത്രങ്ങളുടെ വലിയ ആരാധകനാണ് ഞാന്‍. ചിത്രം അതിന്റെ അവസാനം വരെയും എന്റെ ശ്രദ്ധ അതില്‍ തന്നെ നിര്‍ത്തി. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നന്നായിട്ടുണ്ട്. ദുല്‍ഖറും ചെമ്പന്‍ ചേട്ടനുമാണ് രംഗം കൈയടക്കിയത്. സമീര്‍ ഇക്കാ, ഈ കലി കലക്കി.’

Just came back after watching Kali.. A very entertaining film with some good performances.. I am a big fan of thrillers…

Posted by Vineeth Sreenivasan on Tuesday, March 29, 2016

സായ് പല്ലവിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സൗബിന്‍ ഷാഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, കുഞ്ചന്‍, വികെ പ്രകാശ്, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ: രാജേഷ് ഗോപിനാഥന്‍. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News