വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി; പത്താം ക്ലാസ് പ്രൈവറ്റായി ജയിച്ചു; പിന്നെ ഉന്നത ബിരുദങ്ങളുടെ കൂട്ടുകാരനായി; പട്ടാമ്പിയില്‍ ചെങ്കൊടി പാറിക്കാന്‍ നിയോഗിച്ച മുഹമ്മദ് മുഹ്‌സിന്റെ ജീവിതമിങ്ങനെ

പട്ടാമ്പി: പട്ടാമ്പി വാടാനാം കുറുശി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്നും മറക്കാനാവില്ല, ആ മിടുക്കനെ. പഠനത്തില്‍ അതിസമര്‍ഥനായിട്ടും എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി വീട്ടിലേക്ക് അന്നത്തിനു വക കണ്ടെത്താന്‍ സ്‌കൂളിന്റെ പടിയിറങ്ങിപ്പോയ കുഞ്ഞു മുഹ്‌സിനെ. രാജ്യമറിയുന്ന നേതാവാണ് മുഹ്‌സിന് ഇന്ന്, അതിലുപരി സ്വന്തം നാട്ടില്‍ ചുകപ്പന്‍ വിജയം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷ മുന്നണി നിയോഗിച്ച യുവനേതാവും.

വീട്ടിലെ പ്രായസങ്ങള്‍ കാരണമായിരുന്നു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനം നിര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ അധ്യാപകര്‍ പത്താംക്ലാസില്‍ നിര്‍ബന്ധിച്ച് പ്രൈവറ്റായി പരീക്ഷയെഴുതിച്ചു. പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. മികച്ച വിജയം നേടിയ മുഹ്‌സിന്‍ പ്ലസ്ടുവിന് വാടാനാം കുറുശി സ്‌കൂളില്‍തന്നെ ചേര്‍ന്നു. മഞ്ചേരി എന്‍എസ്എസ് കോളജിലായിരുന്നു ബിരുദപഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത് ഇക്കാലത്താണ്. എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍നിന്ന് എംഎസ്ഡബ്ല്യൂ നേടി. മദ്രാസ് സര്‍വകലാശാലയിലായിരുന്നു എംഫില്‍. 2012-ലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിഎച്ച്ഡിക്കു ചേര്‍ന്നത്.

സിപിഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ചംഗമാണ് മുഹ്‌സിന്‍. ഓങ്ങല്ലൂര്‍ കാരക്കാട് പുത്തന്‍പീടിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീലാ ബീഗത്തിന്റെയും ഏഴു മക്കളില്‍ രണ്ടാമന്‍. പ്രമുഖ ഇസ്ലാം മതപണ്ഡിതന്‍ കെ ടി മാനുമുസ്ലിയാരുടെ പേരക്കുട്ടി കൂടിയാണ് മുഹമ്മദ് മുഹ്‌സിന്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരേ മോദി സര്‍ക്കാരിന്റെ അതിക്രമം നടന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധിക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് മുഹ്‌സിന്‍.

സുഹൃത്തുക്കളെ,പട്ടാമ്പി നിയമ സഭാമണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അവസരം ലഭിച്ചിരി…

Posted by Muhammed Muhsin on Tuesday, 29 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News