സ്ഥാനാര്‍ത്ഥിത്വം രക്തത്തില്‍ അലിഞ്ഞ രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ച; ബഹുസ്വരതയും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ കഴിയുക ഇടതുപക്ഷത്തിന്; സഹപ്രവര്‍ത്തകര്‍ക്കായി എംവി നികേഷ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് രാഷ്ട്രീയമെന്ന് അഴീക്കോട്ടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എംവി നികേഷ് കുമാര്‍. അച്ഛന്‍ എംവി രാഘവന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് തെരഞ്ഞെടുത്തത്. മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്നും എംവി നികേഷ് കുമാര്‍ പറഞ്ഞു.

മലയാളത്തില്‍ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നാടിനെ കൂടുതല്‍ നീതിയുക്തമായി ഒരു സമൂഹമാക്കാനും രാഷ്ട്രീയ മേഖലയെ കൂടുതല്‍ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ശ്രമിച്ചത്. ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസിലുള്ളത്. – എംവി നികേഷ് കുമാര്‍ പറയുന്നു.

നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹിക ജീവിതത്തില്‍ വേര്‍തിരിവുകളും അസഹിഷ്ണുതയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്രമനസിനെ സങ്കുചിതവും മതാത്മകവുമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാന്‍ കഴിയുക ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് എന്ന് വിശ്വസിക്കുന്നു. നികേഷ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

അഴീക്കോട് ജന്മനാനാടാണ്. അഴീക്കോടുമായി വൈകാരിക ബന്ധമുണ്ട്. ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പെന്നും എംവി നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്…

Posted by M V Nikesh Kumar on Wednesday, 30 March 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here