‘പാവപ്പെട്ടവന്റെ വള്ളംകളിയാണ്, മുക്കരുതേ’; ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുള്ള കുട്ടിയപ്പനുമായി ‘ലീല’ രണ്ടാം ടീസര്‍

leela-movie
രഞ്ജിത്തിന്റെ ലീലയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘പാവപ്പെട്ടവന്റെ വള്ളംകളിയാണ്, മുക്കരുതേ’ എന്ന അഭ്യര്‍ഥനയോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ‘അണ്ണന്മാര് കനിഞ്ഞാ താമസിയാതെ വരും’ എന്നായിരുന്നു ആദ്യ ടീസറിന്റെ അവസാനം രഞ്ജിത്ത് എഴുതിയത്.

ഉണ്ണി ആറിന്റെ എറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥയാണ് ലീല. ഉണ്ണി ആര്‍ തന്നെയാണ് ലീലയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രഞ്ജിത് ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

പാര്‍വ്വതി നമ്പ്യാരാണ് ലീലയെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, പാര്‍വ്വതി, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതം. ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here