മെട്രോ ട്രെയിന് മുന്നില്‍ ചാടി വിധവയുടെ ആത്മഹത്യ ശ്രമം; ഇടതുകാല്‍ നഷ്ടമായി

ദില്ലി: ദില്ലി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി വിധവയുടെ ആത്മഹത്യാ ശ്രമം. കാലിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാന്ദ്‌നി ചൗക് മെട്രോ റെയില്‍ സ്‌റ്റേഷനിലാണ് സംഭവം. ഹുഡാ സിറ്റി സെന്ററിലേക്ക് പോകാനെത്തിയ മെട്രോയ്ക്ക് മുന്നിലാണ് യുവതി ചാടിയത്. ദില്ലിയിലെ കിര്‍തി നഗര്‍ സ്വദേശിയായ അമര്‍ജിത് കൗര്‍ ആണ് ആത്മഹത്യ ശ്രമം നടത്തിയത്.

ഗുരുതര പരുക്കേറ്റ യുവതിയുടെ ഇടതുകാല്‍ മുട്ടിന് താഴെവച്ച് പിന്നീട് മുറിച്ചുമാറ്റി. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന്റെ പിന്നിലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. യുവതി ചാടിയ റെയില്‍വേ ലൈനിന് സമീപത്തുനിന്നാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News