‘തെറി’യുടെ അവകാശികള്‍ വിജയ് ബാബുവും സാന്ദ്ര തോമസും; കേരളത്തിലെ വിതരണാവകാശം നേടിയത് പൃഥ്വിരാജിനെ പിന്തള്ളി

ഇളയദളപതി വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘തെറി’യുടെ കേരളത്തിലെ വിതരണാവകാശം ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും സ്വന്തമാക്കി. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയെ തള്ളിയാണ് ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും വിതരണാവകാശം സ്വന്തമാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥരായ വിജയ് ബാബുവും സാന്ദ്ര തോമസും ഫേസ്ബുക്ക് പേജുകളിലൂടെ ഇക്കാര്യം അറിയിച്ചത്.

Carnival motion pictures Pvt. Ltd – & Friday film house joint venture bags the kerala theatrical rights of the most…

Posted by Vijay Babu on Wednesday, March 30, 2016

തെറിയുടെ വിതരണാവകാശം പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഓഗസ്റ്റ് സിനിമയുടെ സഹ ഉടമയായ ഷാജി നടേശന്‍ പറഞ്ഞിരുന്നു. അതിനിടെയിലാണ് വിതരണാവകാശം തങ്ങള്‍ സ്വന്തമാക്കിയെന്ന് പറഞ്ഞ് ഫ്രൈഡേ ഫിലിം ഹൗസ് രംഗത്തെത്തിയത്.

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ളതാണ് ഓഗസ്റ്റ് സിനിമ.

രാജാറാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി. ജിവി പ്രകാശ് കുമാറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍.

മൂന്ന് വേഷങ്ങളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജോസഫ് കുരുവിള, വിജയ്കുമാര്‍, ധാര്‍മ്മേശ്വര്‍ എന്നീ കഥപാത്രങ്ങളായാണ് വിജയ് എത്തുക. അതില്‍ ഒന്ന് പൊലീസ് വേഷമാണ്. ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്നാണ് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വിജയ്‌യുടെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ കോട്ടയമാണ്, സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലയാളത്തിലാണ്, ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയമാണ് ഇത്രയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News