ഇടുക്കിയില്‍ ഇനി ‘ഹോട്ട്’ വിളമ്പുന്ന ബാറില്ല; ചിന്നക്കനാലിലെ ക്ലബ്ബ് മഹീന്ദ്രയില്‍ ഏപ്രില്‍ ഒന്നുമുതല്‍ ബിയറും വൈനും മാത്രം

ചിന്നക്കനാല്‍: ഇടുക്കി ജില്ലയിലെ ഏക ബാറിന് വ്യാഴാഴ്ച വ്യാഴാഴ്ച രാത്രി പൂട്ടുവീഴും. ചിന്നക്കനാലിലെ പഞ്ചനക്ഷത്രറിസോര്‍ട്ടായ ഹോട്ടലായ ക്ലബ് മഹീന്ദ്രയിലെ ബാറാണ് പൂട്ടുന്നത്. കച്ചവടം കുറഞ്ഞതോടെയാണ് ബാര്‍ ലൈസന്‍സ് പുതുക്കേണ്ട എന്ന് മാനേജ്‌മെന്റ് തീരുമാനമെടുത്തത്.

സര്‍ക്കാരിന്റെ മദ്യനയം മൂലമാണ് പഞ്ചനക്ഷത്ര ബാറുകളും പൂട്ടിലിന്റെ വക്കിലെത്തുന്നത്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനമെടുത്തതോടെ സ്ഥിരം ഉപഭോക്താക്കള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങി. വില കൂടുതലായതിനാല്‍ മദ്യപിക്കുന്ന സാധാരണക്കാരാരും പഞ്ചനക്ഷത്ര ബാറുകളെ ആശ്രയിക്കുന്നുമില്ല. ഇതാണ് ഇടുക്കിയിലെ പഞ്ചനക്ഷത്ര ബാറിനെയും പ്രതികൂലമായി ബാധിച്ചത്.

അയ്യായിരം രൂപയിലും താഴെയാണ് ബാറിലെ പ്രതിദിന വരുമാനം. സര്‍ക്കാരിലേക്ക് പ്രതിവര്‍ഷം അടയ്‌ക്കേണ്ട ലൈസന്‍സ് തുക റിസോര്‍ട്ടിലെ മറ്റുവരുമാനത്തില്‍നിന്ന് കണ്ടെത്തേണ്ടി വന്നു. ഇതാണ് പഞ്ചനക്ഷത്ര ബാര്‍ പൂട്ടാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ ഇനി ബിയറും വൈനും മാത്രമാണ് ലഭിക്കുക. പഞ്ചനക്ഷത്ര പദവിക്ക് ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പഞ്ചനക്ഷത്ര പദവി ഇല്ലെങ്കിലും ബിസിനസിനെ ബാധിക്കില്ലെന്ന നിലപാടിലാണ് റിസോര്‍ട്ട് അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel