മാധ്യമപ്രവര്‍ത്തകന്‍ ബാബു ഭരദ്വാജിന് അന്ത്യാഞ്ജലി; അന്ത്യം ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി സ്വദേശിയാണ് ബാബു ഭരദ്വാജ്.

എസ്എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു ബാബു ഭരദ്വാജ്. കൈരളി ടിവിക്കൊപ്പം ഏറെനാള്‍ സഹകരിച്ച വ്യക്തിത്വം കൂടിയാണ് ബാബു ഭരദ്വാജ്. കൈരളി ടിവിയുടെ തുടക്ക കാലത്ത് ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ് ആയിരുന്നു. എംആര്‍ വിജയരാഘവന്റെയും കെപി ഭവാനിയുടെയും മകനായി 1948ലാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് ബാബു ഭരദ്വാജ്.

പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ് തീയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം (നോവല്‍), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന കൃതിക്ക് 2006ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അബൂദാബി ശക്തി പുരസ്‌കാരവും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News