ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റ് കിവീസ്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഫൈനല്‍ പ്രവേശനം ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്

ദില്ലി: ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി – 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ 17.1 ഓവറില്‍ 159 റണ്‍സ് നേടിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. നാളെ നടക്കുന്ന ഇന്ത്യ – വിന്‍ഡിസ് രണ്ടാം സെമിയിലെ വിജയിയെ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കോളിന്‍ മണ്‍റോ (46), കെയ്ന്‍ വില്യംസണ്‍ (32), കോറി ആന്‍ഡേഴ്‌സണ്‍ (28), ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ (15) എന്നിവരുടെ ബാറ്റിംഗാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു കിവീസ് ഇംഗ്ലണ്ടിന് 154 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ചത്. ബെന്‍ സ്‌ട്രോക്‌സ് മൂന്ന് കിവീസ് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജെസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ് എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 78 റണ്‍സെടുത്ത ജേസണ്‍ റോയുടെ ഒറ്റയാന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 20 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സ് റോയ്ക്ക് മികച്ച പിന്തുണ നല്‍കി. ജോ റൂട്ട് പുറത്താകാതെ 27 റണ്‍സെടുത്തു. പൂജ്യത്തിന് പുറത്തായ ഇയാന്‍ മോര്‍ഗന് പിന്നാലെ ക്രീസില്‍ എത്തിയ ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ഫെനല്‍ പ്രവേശനം ഉറപ്പിച്ചത്. ഇഷ് സോധി രണ്ട് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News