ആത്മഹത്യയേ വഴിയുള്ളൂവെങ്കിൽ അതു ചെയ്യണമെന്ന് കെടുതിയിലായ കർഷകനോട് കേന്ദ്ര മന്ത്രി; വൈദ്യുതി ഇല്ലാത്തതിനാൽ കൃഷി പ്രതിസന്ധിയിലായെന്ന് പരാതി പറഞ്ഞയാൾക്കു കിട്ടിയ മറുപടി കാണാം

ദില്ലി: രാജ്യത്തെ സർക്കാർ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ലെന്നും കോർപറേറ്റുകളെ പ്രീണിപ്പെടുത്തുന്നതാണെന്നു നരേന്ദ്രമോദി അധികാരമേറ്റപ്പോൾ മുതൽ ശക്തമായ ആരോപണമാണ്. അതിന് അടിവരയിടുന്ന ഒരു സംഭവം കേന്ദ്ര തലസ്ഥാനമായ ദില്ലിയിൽ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കാർഷികക്കെടുതി മൂലം ആത്മഹത്യ മാത്രമേ മാർഗമുള്ളൂ എന്നു പറഞ്ഞ കർഷകനോട് പോയി ആത്മഹത്യ ചെയ്യാനായിരുന്നു കേന്ദ്ര കൃഷി മന്ത്രി സഞ്ജീവ് ബല്യന്റെ നിർദേശം. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മന്ത്രി കർഷകനെ അവഹേളിച്ചത്.

രാജസ്ഥാനിൽനിന്നുള്ള ഗിരിരാജ് എന്ന കർഷകനാണ് വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ കൃഷി നശിക്കുമെന്നും മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കാട്ടി ദില്ലിയിലെത്തിയത്. കാര്യം മന്ത്രിയോട് അവതരിപ്പിച്ചപ്പോഴാണ് ആത്മഹത്യ മാത്രമേ മാർഗമുള്ളൂവെങ്കിൽ അതു ചെയ്യണമെന്നു മറുപടി നൽകിയത്. ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിട്ട് രണ്ടാഴ്ചയായിരുന്നു. ഇരുനൂറിലധികം ഫലവൃക്ഷങ്ങളെ വൈദ്യുതി നിലച്ചതോടെ നനയ്ക്കാൻ കഴിയാതെയായി. തുടർന്നാണ് ഗിരിരാജ് മന്ത്രിയെ കാണാനെത്തിയത്. പലതവണ അപേക്ഷയുമായി മന്ത്രിയോടു പറഞ്ഞെങ്കിലും തന്നോട് ഇതേക്കുറിച്ചു മിണ്ടിപ്പോകരുതെന്നായിരുന്നു പ്രതികരണം. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News