സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതിന് പി.കെ ജയലക്ഷ്മിക്ക് നോട്ടീസ്; സബ് കളക്ടർക്ക് വിശദീകരണം നൽകണം

വയനാട്: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ
തെറ്റായ വിവരം നൽകിയതിനെതിരെയുളള കേസിൽ ഹാജരാകാൻ മന്ത്രി പി.കെ ജയലക്ഷ്മിക്ക് നോട്ടീസ്.
മാനന്തവാടി റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കളക്ടറാണ് നോട്ടീസയച്ചിരിക്കുന്നത്.
2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത നൽകുകയും തെരെഞ്ഞെടുപ്പ് ചെലവ് കണക്കിൽ തെറ്റായ വിവരങ്ങൾ നൽകിയതിനുമെതിരെ സുൽത്താൻ ബത്തേരി സ്വദേശി കെ.പി ജീവൻ നൽകിയ പരാതിയിലാണ്
നോട്ടീസ്.

2014-ൽ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ നടപടികളുണ്ടാകാത്തതിനെതിരെ പരാതിക്കാരൻ ഹൈക്കോടതതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് റിട്ടേണിംഗ് ഓഫീസർ
ഹിയറിംഗിന് ഹാജരാകാൻ മന്ത്രിക്ക് നോട്ടീസയച്ചിരിക്കുന്നത്. പി.കെ ജയലക്ഷ്മി 3,91584 രൂപ തെരെഞ്ഞെടുപ്പിന് ചെലവഴിച്ചതായാണ് നൽകിയ കണക്ക്. എന്നാൽ, നാമനിർദേശപത്രിക നൽകിയതിനു ശേഷം ജയലക്ഷമിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപ വരുകയും ഇത് തെരഞ്ഞെടുപ്പിനായി പിൻവലിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇതു കൂടാതെ 2004-ൽ എംഎ ബിരുദം നേടിയതായി സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ, ഇത് തെറ്റാണെന്നും പരാതിയിലുണ്ട്. ഏപ്രിൽ നാലിന് വയനാട് സബ്കളക്ടറുടെ ചേബറിൽ ഹാജരാകാനാണ് നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News