കാവ്യയുമായി ഒന്നിക്കാൻ ഇടവേള എന്തിന്? ദിലീപ് മനസ്സു തുറക്കുന്നു

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ജനപ്രിയ ജോഡികളിൽ ഒന്നായ ദിലീപും കാവ്യാമാധവനും വീണ്ടും ഒന്നിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും നീണ്ട കാലങ്ങൾക്കു ശേഷം ഒന്നിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. പക്ഷേ, ഇത്രയും ജനപ്രിയ ജോഡിയായിട്ടും എന്തുകൊണ്ടാണ് ഇത്ര നീണ്ട ഒരു കാലയളവ് ഒന്നിക്കലിനായി കാത്തിരുന്നു. ഇക്കാര്യത്തിൽ ദിലീപ് തന്നെ മനസ്സു തുറക്കുന്നു. പ്രത്യേകിച്ച് കാരണം ഒന്നുമുണ്ടായിരുന്നില്ല. നല്ലൊരു തിരക്കഥ ഇല്ലാത്തതായിരുന്നു ഒന്നിക്കലിന് തടസ്സമായിരുന്നത്. മികച്ച തിരക്കഥ കിട്ടിയാൽ ഒന്നിച്ച് അഭിനയിക്കാൻ എപ്പോഴും തയ്യാറായിരുന്നു-ദിലീപ് പറഞ്ഞു.

2008 ൽ പുറത്തിറങ്ങിയ ‘ഒരു പെണ്ണും രണ്ടാണു’മാണ് അടൂരിന്റെ ഒടുവിലത്തെ ചിത്രം. ദിലീപ് ആദ്യമായിട്ടാണ് ഒരു അടൂർ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം കാവ്യ നേരത്തെ ‘നാല് പെണ്ണുങ്ങൾ’ എന്ന ചിത്രത്തിൽ അടൂരിനൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. നല്ല അവസരം വന്നാൽ ഇനിയും ദിലീപേട്ടനൊപ്പം അഭിനയിക്കുന്നതിൽ തനിക്ക് താത്പര്യകുറവില്ല എന്ന് കാവ്യ മാധവൻ പലതവണ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 11ന് തിരുവനന്തപുരത്ത് ആരംഭിയ്ക്കും. കാവ്യക്കും ദിലീപിനും പുറമെ, നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോൾ, പി ശ്രീകുമാർ, സുധീർ കരമന, എംകെ ഗോപാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel