പത്താൻകോട്ട് ഭീകരാക്രമണം; നാലു പാക് പൗരൻമാരെ എൻഐഎ തിരിച്ചറിഞ്ഞു; ഇവരുടെ വിവരങ്ങൾ പാകിസ്താന് കൈമാറി

ദില്ലി: പത്താൻകോട്ട് വ്യോമകേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ നാലു പാക് പൗരൻമാരെ ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞു. ഇവരുടെ വിശദാംശങ്ങൾ ഇന്ത്യ, പാക് അന്വേഷണ സംഘത്തിന് കൈമാറി. നസീർ ഹുസൈൻ, ഹാഫീസ് അബൂബക്കർ, ഉമർ ഫാറൂഖ്, അബ്ദുൾ ഖും എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പാകിസ്താനിൽ നിന്നും ഇവരെ നിയന്ത്രിച്ചിരുന്നത് പഞ്ചാബ് പ്രവിശ്യയിലുള്ള കൗശിക് ഖാൻ, നസീർ ഹുസൈൻ എന്നിവരാണെന്നും എൻഐഎ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃദദേഹ പരിശോധനയിലാണ് ഇവരുടെ വിശദാംശങ്ങൾ ലഭ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News