‘പാവം ഞാന്‍ സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ നീരജ് മാധവ്

കൊച്ചി: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുവനടന്‍ നീരജ് മാധവ്.

‘എന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി ഉയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ആരുടേയെങ്കിലും ചിന്തയിലുയര്‍ന്ന ഇത്തരം വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നു’. നീരജ് മാധവ് പറയുന്നു. എല്ലാ പാര്‍ട്ടികളോടുമുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന കാര്യവും ഇപ്പോള്‍ വ്യക്തമാക്കുകയാണെന്നും നീരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ‘പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ എന്നും നീരജ് പറഞ്ഞു.

A fake news has been doing rounds, featuring me endorsing a political party. I would like to dismiss this news as a…

Posted by Neeraj Madhav on Wednesday, March 30, 2016

neERAJ bjp

എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന് നീരജ് പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ‘യുവത്വം ബിജെപിയിലേക്ക്’ എന്ന തലക്കെട്ടോടെ ബിജെപി പ്രവര്‍ത്തകര്‍ നീരജിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരണം തുടങ്ങിയത്. തന്നെ ക്ഷണിച്ചത് കൊണ്ടാണ് ലോഗോ പ്രകാശനത്തിന് പോയതെന്നും കേവലം ഒരു ചടങ്ങ് മാത്രമായിരുന്നു അതെന്നും നീരജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News