മുഖക്കുരു കുത്തിപ്പൊട്ടിക്കരുത്; പൊട്ടിച്ചാൽ എന്തു സംഭവിക്കും? അറിയണ്ടേ

ഇത് അറിയാത്ത കാര്യമൊന്നുമല്ല. എല്ലാവർക്കും അറിയാം. മുഖക്കുരു പൊട്ടിക്കാൻ പാടില്ലെന്ന്. എന്നാലും എല്ലാവരും ചെയ്യുന്ന കാര്യവുമാണ്. മുഖക്കുരു ഉണ്ടായാൽ കുത്തിപ്പൊട്ടിക്കുകയെന്നത്. ഇത് എത്രത്തോളം ആളുകൾക്ക് സംതൃപ്തി നൽകുന്നു എന്നത് രണ്ടാമത്തെ ചോദ്യമാണ്. ആദ്യത്തെ കാര്യം ഇത് ചർമത്തെ എങ്ങനെ ബാധിക്കും. എന്തായാലും ഇത് കൂടുതൽ അപകടം അല്ലാതെ ഒരിക്കലും ചർമത്തിന് ഗുണം ഒന്നും ചെയ്യില്ലെന്നുറപ്പാണ്.

സംഗതി മുഖക്കുരു പൊട്ടിച്ച് ഞെക്കിക്കളയുമ്പോൾ അകത്തുള്ള ചീത്ത ഘടകങ്ങളൊക്കെ പുറത്തു പോകുമെന്നുള്ളതു ശരിയാണ്. പക്ഷേ, യഥാർത്ഥത്തിൽ കൂടുതൽ കുരുക്കൾ ഉണ്ടാകാൻ കാരണമാകുകയാണ് ചെയ്യുന്നത്. ചർമത്തിന്റെ അടരുകളിൽ ചത്ത കോശങ്ങളും ബാക്ടീരിയകളും ഉണ്ടാകാനും ഇത് കാരണമാകും. ഇത് കൂടുതൽ വലിയ കുരുക്കൾ ഉണ്ടാകാനും ഇൻഫെക്ഷൻ വരെ ആകാനും സാധ്യതയുണ്ട്.

ഒരു മുഖക്കുരു എന്നത് ചർമത്തിനുള്ളിൽ ഒരു ചെറിയ സഞ്ചി പോലെയാണെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. അതിനകത്ത് ഓയിൽ, ബാക്ടീരിയ എന്നിവയൊക്കെ അതിനകത്ത് അടങ്ങിയിട്ടുണ്ടാകും. മുഖക്കുരു പൊട്ടിക്കുന്നത് ഈ ബാക്ടീരിയയും ഓയിലി ഘടകങ്ങളും ഒക്കെ പുറത്തേക്കൊഴുകി ചർമത്തിൽ ആകെ പരക്കാൻ ഇടയാകും. ഇത് സംഗതി കൂടുതൽ വഷളാക്കുമെന്നും ഡെർമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പു നൽകുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here