ഭര്‍ത്താവിന്റെ കാമുകിയെ വീട്ടില്‍ കയറി ആക്രമിച്ചു; വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസ്; തലയ്ക്ക് അടിയേറ്റ് യുവതി ആശുപത്രിയില്‍

ചെന്നൈ: ഭര്‍ത്താവിന്റെ കാമുകിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ വനിതാ കോണ്‍സ്റ്റബിളിനെതിരെ നടപടി. മധുര പൊലീസിന്റെ സായുധസേന വിഭാഗത്തില്‍ കോണ്‍സ്റ്റബിളായ സുമതിക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടിലെത്തിയ സുമതി അക്രമം നടത്തുകയായിരുന്നു. കാമുകിയായ വെള്ളക്കലില്‍ സ്വദേശിനിയുടെ വീട്ടിലെത്തിയ സുമതി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. തലയ്ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സുമതിയുടെ കൂടെയുണ്ടായിരുന്നവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ സുമതി ഇത് അവസാനിപ്പിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here