പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ ചുരിദാറുകള്‍ മാത്രം ധരിക്കണമെന്ന് വനിതാ എംഎല്‍എ; ചെറിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സുരേഖയുടെ അഭിപ്രായം

തെലങ്കാന: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും രക്ഷനേടാന്‍ ചുരിദാറുകള്‍ മാത്രം ധരിക്കണമെന്ന് തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എ സുരേഖ.

ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും നീളമുള്ള ചുരിദാറുകള്‍ ധരിച്ചാല്‍ ശാരീരികമായ പീഡനങ്ങളില്‍ നിന്നും രക്ഷയാകുമെന്നും സുരേഖ അഭിപ്രായപ്പെട്ടു. പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് വേണമെന്ന നിര്‍ദേശവും സുരേഖ മുന്നോട്ടു വച്ചു. യൂണിഫോമായി വളരെ ചെറിയ വസ്ത്രങ്ങള്‍ പല സ്‌കൂളുകളും നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്. ചുരിദാര്‍ ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ഡ്രസ് കോഡ് ആക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സഹവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് ഡീബാര്‍ ചെയ്യണമെന്നും അവര്‍ക്ക് മറ്റു സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News