ദേശീയ പുരസ്‌കാരം; ചാര്‍ലി ഉണ്ടാകാതെ പോയതില്‍ നിരാശയുണ്ടെന്ന് ജൂറി അധ്യക്ഷന്‍; ജയസൂര്യ നടത്തിയ പ്രതികരണം നികൃഷ്ടമായിപ്പോയെന്ന് മോഹന്‍; ബാഹുബലിക്ക് അവാര്‍ഡ് നല്‍കിയത് ദയനീയം

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്‍ ജയസൂര്യ നടത്തിയ പ്രതികരണം നികൃഷ്ടമായിപ്പോയെന്ന് സംസ്ഥാന ജൂറി അധ്യക്ഷന്‍ മോഹന്‍. തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുള്ളൂവെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. അതിനര്‍ത്ഥം തങ്ങള്‍ സ്വാധീനത്തിനോ പണത്തിനോ വഴങ്ങുമെന്നാണോയെന്ന് മോഹന്‍ ചോദിച്ചു.

ദേശീയ അവാര്‍ഡിന് ചാര്‍ലി ഉണ്ടാകാതെ പോയതില്‍ നിരാശയുണ്ട്. ചാര്‍ളി അവാര്‍ഡിന് പോയിരുന്നെങ്കില്‍ ദുല്‍ഖര്‍- അമിതാഭ് ബച്ചന്‍ മത്സരം നടന്നേനെയെന്നും മോഹന്‍ അഭിപ്രായപ്പെട്ടു. ബാഹുബലിക്ക് അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ സു സു സുധി വാത്മീകം, ബാഷ് മുഹമ്മദിന്റെ ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. സംസ്ഥാന അവാര്‍ഡിന് ശേഷമാണ് ദേശീയ അവാര്‍ഡിന് സിനിമ അയക്കേണ്ടതെന്ന തെറ്റിദ്ധാരണ മൂലമാണ് ചാര്‍ലി അവാര്‍ഡ് നിര്‍മയത്തിന് അയക്കാതിരുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News