ദില്ലി: ദില്ലിയില്‍ പരസ്യമായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയതാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎല്‍എമാരും സീറ്റ് ചര്‍ച്ചകളാക്കായി പായുന്നത്.
ഔദ്യോഗിക വാഹനത്തില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കേയാണ് ബീക്കണ്‍ ലൈറ്റിട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഎം സുധീരനും മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരും എഐസിസി ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ പായുന്നത്. സീറ്റ് ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തി നടത്തിയ കൂടിക്കാഴ്ച്ച മുഴുവനും ഔദ്യോഗിക വാഹനത്തിലാണ്.
അഹമ്മദ് പട്ടേല്‍, മുകുള്‍ വാസ്‌നിക്, എകെ ആന്റണി അടക്കമുള്ള ഹൈക്കമാന്റ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ എത്തിയതും കേരള സര്‍ക്കാരിന്റെ വാഹനത്തിലാണ്. രാത്രി വൈകിയും ജിആര്‍ജി റോഡിലെ പാര്‍ട്ടി നേതാക്കളുമായുള്ള സീറ്റ് ചര്‍ച്ചക്കായി രമേശ് ചെന്നിത്തല എത്തിയതും സമാന പെരുമാറ്റ ചട്ടം ലംഘനം നടത്തി.
പുതുശേരി ഏരിയാ കമമിറ്റി ഓഫീസില്‍ എത്തിയ വിഎസ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ വിഎസിന് എതിരെ നടപടിക്ക് ഒരുങ്ങുന്ന കമ്മീഷന് രാജ്യതലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ചട്ടലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.