പൃഥ്വിരാജ്, നീരജ് മാധവ്… ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ ബാലചന്ദ്രമേനോനും; വീഡിയോ കാണാം

ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം വെച്ച് പ്രചരിക്കുന്ന രാഷ്ട്രീയ പ്രചാരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തക്കളുടെ പ്രാധാന്യം മാത്രം ഇതിന് നല്‍കിയാല്‍ മതി. അടുത്ത സുഹൃത്തുകള്‍ വിളിച്ചറിയിച്ചപ്പോഴാണ് ഇക്കാര്യം ഞാന്‍ അറിഞ്ഞത്. ഇതുവരെയും താന്‍ രാഷ്ട്രീയ നയം വ്യക്തമാക്കിയിട്ടില്ലെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ നിലപാട് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഒരു വീഡിയോയും ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

I feel its my duty to give clarity regarding a recent post in whatsapp and facebook regarding my political…

Posted by Balachandra Menon on Wednesday, March 30, 2016

നടന്മാരായ പൃഥ്വിരാജ്, നീരജ് മാധവ് എന്നിവരും ബിജെപിയുടെ ഇത്തരം തെറ്റായ പോസ്റ്റര്‍ പ്രചരണത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

പാവം ഞാന്‍ സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ നീരജ് മാധവ്

ഫോട്ടോ ദുരുപയോഗം ചെയ്ത പ്രചരണങ്ങള്‍ക്ക് പിന്നില്‍ ക്ലോസെറ്റ് ജീനിയസുകളെന്ന് പൃഥ്വിരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News