കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലപാതക കേസില്‍ ഉദയകുമാറിന്റെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് ഹൈക്കോടതി. 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തുക പ്രതികളില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തുക ഒരു മാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2005 സെപ്റ്റംബര്‍ 27നാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. മോഷ്ടാവ് എന്നാരോപിച്ചാണ് ഉദയകുമാറിനെയും സുരേഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചത്.
ഡിവൈഎസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, സിഐ അജിത് കുമാര്‍, കോണ്‍സ്റ്റബിള്‍ ജിതകുമാര്‍, ശ്രീകുമാര്‍, രവീന്ദ്രന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഉദയകുമാറിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here