ഉചിതമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് എല്‍ഡിഎഫ് നടത്തിയതെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു; വിമര്‍ശനം ഉന്നയിക്കുന്നവര്‍ സിപിഐഎമ്മിന്റെ രീതി അറിയാത്തവര്‍; ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കാന്‍ ജനങ്ങള്‍ സജ്ജരെന്നും കോടിയേരി

തിരുവനന്തപുരം: ഉചിതമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇടതുപക്ഷം നടത്തിയതെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മെസേജ് ബോക്‌സില്‍ നിരവധി നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും വന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉചിതമായി എന്നാണ് ഇപ്പോള്‍ സന്ദേശങ്ങള്‍ വരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രഖ്യാപിച്ച 124 എണ്ണത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 55പേര്‍ പുതുമുഖങ്ങള്‍ ആണ്. സിപിഐഎം മത്സരിപ്പിക്കുന്ന 12 വനിതകളടക്കം 16 വനിതകളെ ഇടതുപക്ഷം മത്സരിപ്പിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥികപട്ടികയില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചു. അനുഭവസമ്പത്തിനും യുവത്വത്തിന്റെ ചുറുചുറുക്കിനും തുല്യപരിഗണന നല്‍കാനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ പരിഗണിക്കാനും തയ്യാറായി. – കോടിയേരി പറയുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് വലിയ പൊട്ടിത്തെറികള്‍ നടക്കുകയാണ് എന്നായിരുന്നു മാധ്യമ പ്രചരണവും എതിരാളികളുടെ വ്യാമോഹങ്ങളും. ഇതിനെയെല്ലാം അപ്രസക്തമാക്കി മികച്ചരീതിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഏതു പ്രശ്‌നത്തെയും സംയമനത്തോടെയും ആത്മവിശ്വാസത്തോടെയും മറികടക്കാന്‍ പറ്റുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് ഇതിലൂടെ സമൂഹത്തിന് ബോധ്യപ്പെട്ടു. – കോടിയേരി പറയുന്നു.

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒരു രീതിയുണ്ട്. അത് മനസിലാക്കാത്തവരാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ളത്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന കമ്മറ്റി സ്ഥാനാര്‍ത്ഥി ലിസ്റ്റിന് അന്തിമരൂപം കൊടുത്തത്. ഇത്തരത്തിലുള്ള ജനാധിപത്യ പ്രക്രിയ പാര്‍ട്ടിക്കകത്ത് നടക്കുന്നതിനിടയില്‍ ചില വാര്‍ത്തകള്‍ തെറ്റായും ചിലത് ശരിയായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവന്നതോടുകൂടി പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുകയാണ്. ഈ കരുത്താണ് ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ഘടകം. അതുകൊണ്ടാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കാന്‍ ജനങ്ങളാകെ സജ്ജരായി നില്‍ക്കുന്നതെന്നും കോടിയേരി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഞങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എന്‍റെ മെസേജ് ബോക്സ് നിറയെ നിരവധി നിര്‍ദേശങ്ങള്‍ ആയിരുന…

Posted by Kodiyeri Balakrishnan on Thursday, 31 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel