‘സ്‌പൈഡര്‍ മാനായി ഞാന്‍, എത്ര മനോഹരമായി നടക്കാത്ത സ്വപ്നം’; ഹോളിവുഡ് പ്രവേശനത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. ‘സ്‌പൈഡര്‍ മാനായി ഞാന്‍, എത്ര മനോഹരമായി നടക്കാത്ത സ്വപ്നം’ ദുല്‍ഫര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Spider-Man ayi njaan ! Ethra manoharamaya nadakkatha swapnam !!!

Posted by Dulquer Salmaan on Thursday, 31 March 2016

ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്‌പൈഡര്‍മാനായിട്ട് എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി അമേരിക്കയില്‍ പോയ ദുല്‍ഖറിനെ അവിടെ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് ദുല്‍ഖറിന് ഈ ഓഫര്‍ ലഭിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി ദുല്‍ഖര്‍ അടുത്തമാസം ബാങ്കോക്കിലേക്ക് പോകുമെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദുല്‍ഖറിന് 250 കോടി രൂപ നല്‍കാന്‍ സംവിധായകന്‍ സമ്മതിച്ചുവെന്നും മുതല്‍ മുടക്ക് 2200 കോടിയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News