മുംബൈ: ഇന്ത്യയെ തോല്‍പ്പിച്ച് വിന്‍ഡീസ് ട്വന്റി – 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. മുംബൈയില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.
ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 196 റണ്‍സെടുത്ത് വിന്‍ഡീസ് മറികടന്നു. കളി തീരാന്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു ഇന്ത്യയുടെ തോല്‍വി. അര്‍ദ്ധ സെഞ്ച്വറി ലെന്‍ഡ്ല്‍ സിമ്മണ്‍സിന്റെയും ജോണ്‍സണ്‍ ചാള്‍സിന്റെയും മികച്ച ബാറ്റിംഗാണ് വിന്‍ഡീസിനെ ഫൈനലില്‍ എത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്‌സ് മികച്ചതായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ (43) മടങ്ങി. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി.
വിരാട് കോഹ്്‌ലി 47 പന്തില്‍നിന്നു 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. ട്വന്റി – 20യില്‍ കോഹ്്‌ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. വിരാട് കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ സമ്മാനിച്ചു. 40 റണ്‍സെടുത്ത രഹാനെ റസലിന്റെ പന്തില്‍ ബ്രാവോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണി (15) വിക്കറ്റ് നഷ്ടപ്പെടുത്താതെ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാവുമ്പോള്‍ വിന്‍ഡീസിന് 193 റണ്‍സിന്റെ വിജയലക്ഷ്യം.
മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ ആറില്‍ നില്‍ക്കെ വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് വീണു. 5 റണ്‍സെടുത്ത സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ പവലിയനിലേക്ക് മടങ്ങി. അര്‍ദ്ധ സെഞ്ച്വറി നേടിയ ജോണ്‍സണ്‍ ചാള്‍സ് വിന്‍ഡീസ് ഇന്നിംഗ്‌സ് 100 കടത്തി.
52 റണ്‍സെടുത്ത ചാള്‍സിനെ കോഹ്‌ലിയുടെ പന്തില്‍ രോഹിത് ശര്‍മ്മ പിടിച്ച് പുറത്താക്കി. 8 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് അതിവേഗം മടങ്ങി. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ ലെന്‍ഡ്ല്‍ സിമ്മണ്‍സ് സ്‌കോറിംഗിന് വേഗം കൂട്ടി. സിമ്മണ്‍സ് പുറത്താകാതെ 83 റണ്‍സെടുത്തു. ആേ്രന്ദ റസല്‍
43 റണ്‍സെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here