ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നല്‍കി; രേഖകള്‍ പുറത്തുവിടാന്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക വെല്ലുവിളി

ദില്ലി: തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നല്‍കി. തന്റെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നമ്പരും മറ്റ് രേഖകളും പുറത്തുവിടാന്‍ പരാതിക്കാരനും ബിജെരി നേതാവുമായ സുബ്രഹ്മണ്യം സ്വാമിയെ രാഹുല്‍ വെല്ലുവിളിക്കുകയും ചെയ്തു.

തന്റെ പ്രതിച്ഛായ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് പരാതി. താന്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഒരിക്കല്‍പോലും ബ്രിട്ടീഷ് പൗരത്വത്തിനു വേണ്ടി അപേക്ഷിക്കുകയോ നേടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയോട് രാഹുല്‍ വ്യക്തമാക്കി. തെറ്റായ പരാതി എത്തിക്‌സ് കമ്മിറ്റി സ്വീകരിച്ചതിനെയും രാഹുല്‍ ചോദ്യംചെയ്തു.

രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പാര്‍ലമെന്റിലെ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള ബാക് ഓപ്‌സ് ലിമിറ്റഡിന്റെ രജിസ്‌ട്രേഷന്‍ സംബന്ധമായ രേഖകളില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി സ്വയം വെളിപ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമിയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News