ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരും; വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് അധികവില

ദില്ലി: 2016-17 സാമ്പത്തികവര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലെ കുറവുകൂടി ഇന്ന് പ്രാബല്യത്തിലാകുന്നതോടെ സാധാരണക്കാര്‍ക്ക് ഇരട്ടപ്രഹരമാകും. ബജറ്റില്‍ എല്ലാ സേവനങ്ങള്‍ക്കും കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ അരശതമാനം നികുതി ചുമത്തിയിരുന്നു. സേവനത്തിനാണ് സെസ് എന്നതിനാല്‍ സേവനനികുതി നിരക്കുതന്നെ അരശതമാനം വര്‍ധിക്കും.

വാഹനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവരും ഇന്നുമുതല്‍ അധികവില നല്‍കേണ്ടിവരും. ബജറ്റില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം ആഡംബരനികുതി ചുമത്തിയിട്ടുണ്ട്. രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന വാങ്ങലുകള്‍ പണം നല്‍കി നടത്തിയാലും ഈ നികുതി ബാധകമാണ്. വെള്ളി ഒഴിച്ചുള്ള ആഭരണങ്ങള്‍ക്ക് ഒരു ശതമാനം എക്‌സൈസ് തീരുവ ചുമത്തിയതും ഇന്ന് നിലവില്‍ വരും. ചെറിയ പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി കാറുകള്‍ക്ക് ഒരു ശതമാനവും ഇടത്തരം കാറുകള്‍ക്ക് 2.5 ശതമാനവും വലിയ കാറുകള്‍ക്ക് നാലുശതമാനവും മലിനീകരണ സെസ് ഇനി നല്‍കണം.

ഓഹരി നിക്ഷേപങ്ങളില്‍നിന്ന് വര്‍ഷം 10 ലക്ഷം രൂപയിലധികം ലാഭവിഹിതം ലഭിക്കുന്നവര്‍ 10 ശതമാനം നികുതി നല്‍കണം. പി.പി.എഫ് ഉള്‍പ്പെടെ പല ജനപ്രിയ ദീര്‍ഘകാല നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ വരുന്ന വന്‍ കുറവ് വളരെ സാധാരണക്കാര്‍ക്കാകും കനത്ത പ്രഹരമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News