‘വിഡ്ഢി ദിനം മെയ് 16ലേക്ക് മാറ്റിയ വിവരം എല്ലാവരെയും അറിയിക്കുന്നു’; തെരഞ്ഞെടുപ്പ് ദിനത്തെ പരിഹസിച്ച് ജോയ് മാത്യു

മേയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

‘ഏപ്രില്‍ ഒന്ന് എന്ന ഈ ദിവസം (കേരളത്തില്‍ മാത്രം) ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 16ലേക്കു മാറ്റിയ വിവരം എല്ലാ കേരളീയരേയും അറിയിച്ചു കൊള്ളുന്നു.’

എന്നാല്‍ ജോയ് മാത്യുവിന്റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുവതലമുറയെ, വഴിതെറ്റിക്കാനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂയെന്നും വില കുറഞ്ഞ അഭിപ്രായമാണ് ജോയ് മാത്യു ഉന്നയിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here