സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കാന്‍ സൗദി ഭരണകൂടത്തിന്റെ നീക്കം; സ്വവര്‍ഗാനുരാഗികളുടെ എണ്ണം വര്‍ധിക്കാന്‍ സോഷ്യല്‍മീഡിയ കാരണമാകുന്നുവെന്ന് നിരീക്ഷണം

റിയാദ്: സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കാന്‍ സൗദി ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സ്വവര്‍ഗാനുരാഗികളുടെ എണ്ണം വര്‍ധിക്കാന്‍ സോഷ്യല്‍മീഡിയ കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് കഠിനമായ ശിക്ഷയേര്‍പ്പെടുത്താന്‍ രാജഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 35ഓളം സ്വവര്‍ഗാനുരാഗ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 50ഓളം രതിവൈകൃത കേസുകളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും സൗദി ജുഡീഷ്യറിയെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് നിലവില്‍ പിഴയും തടവുമാണ് ശിക്ഷ നല്‍കുന്നത്.

കഴിഞ്ഞ ദിവസം ജിദ്ദയില്‍ വീടിന് സമീപത്ത് മഴവില്‍ പതാക ഉയര്‍ത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പതാക എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുയെന്ന് പറഞ്ഞതോടെ യുവാവിനെ വിട്ടയക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇയാള്‍ പുരുഷന്മാരോട് ലൈംഗിക ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ജിദ്ദ കേന്ദ്രീകരിച്ചുള്ള ഒകാസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here