പത്താന്‍കോട്ട് ഭീകരാക്രമണം; ഭീകരര്‍ പാക് പൗരന്മാര്‍ തന്നെയാണെന്ന് പാക് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം; ഡിഎന്‍എ റിപ്പോര്‍ട്ട് കൈമാറി

ദില്ലി: പത്താന്‍കോട്ടിലെ വ്യോമസേനത്താവളം ആക്രമിച്ച ഭീകരര്‍ പാക് പൗരന്മാര്‍ തന്നെയാണെന്ന് പാകിസ്ഥാന്‍ അന്വേഷണസംഘം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട നസീര്‍ ഹുസൈന്‍, ഹാഫീസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയും എന്നിവര്‍ പാക് പൗരന്‍മാര്‍ തന്നെയാണെന്ന് അന്വേഷണസംഘം പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട നാലു ഭീകരരുടെയും ഡിഎന്‍എ റിപ്പോര്‍ട്ട് അടങ്ങിയ രേഖകള്‍ പാകിസ്ഥാന്‍ സംഘത്തിന് കൈമാറി. ഇവ ഭീകരരുടെ കുടുംബാംഗങ്ങളുമായി ഒത്തുനോക്കാനും എന്‍ഐഎ ആവശ്യപ്പെട്ടു.

കേസിലെ തെളിവുകള്‍ തങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജന്‍സിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സിആര്‍പിസിയുടെ 188 വകുപ്പ് പ്രകാരമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ പൗരന്മാര്‍ അന്യരാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉപയോഗിക്കുന്ന വകുപ്പാണിത്.

ആദ്യമായാണ് ഇന്ത്യയില്‍ നടന്ന ഒരു ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ ജനുവരി രണ്ടിനാണ് പാക് തീവ്രവാദികള്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തിയത്. സംഘം നാളെ പാകിസ്ഥാനിലേക്ക് തിരികെ പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News