ബിജെപിയുടെ വ്യാജപ്രചരണത്തിനെതിരെ മഞ്ജു വാര്യരും; അറിയാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞു നടക്കുന്നതെന്ന് മഞ്ജു

ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ നടി മഞ്ജു വാര്യരും രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താന്‍ അറിയാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞു നടക്കുന്നതെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. ചലച്ചിത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണോ, ചീത്തതാണോ എന്നൊന്നും അറിയില്ല. നാളെ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നു ചോദിച്ചാല്‍ അതറിയില്ലെന്നും, ഇപ്പോള്‍ പറയാനാകില്ലെന്നും താരം പറഞ്ഞു.

മഞ്ജു തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും, ഇത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെന്നുമുളള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലും, വാട്‌സ്ആപ്പിലും മഞ്ജുവിന്റെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്ററുകളും പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ നടന്‍മാരായ പൃഥ്വിരാജ്, നീരജ് മാധവ്, സംവിധായകന്‍ ബാലചന്ദ്രമേനോന്‍, ഗായിക ഗായത്രി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News