അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ തീരുമാനം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇക്കാര്യം ആര്‍എസ്പി നേതൃത്വത്തെ വിളിച്ച് അറിയിച്ചു; നേതൃയോഗം തീരുമാനം അറിയിക്കും

ദില്ലി: അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യം ആര്‍എസ്പി നേതൃത്വത്തെ വിളിച്ച് അറിയിച്ചു. അരൂരിനു പുറമേ ആറ്റിങ്ങല്‍ സീറ്റും ആര്‍എസ്പിക്ക് നല്‍കിയിട്ടുണ്ട്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ സീറ്റുകള്‍ നേരത്തെ അനുവദിച്ചിരുന്നു.

ഇന്ന് ചേരുന്ന ആര്‍എസ്പി നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും. നേരത്തേ, അരൂരില്‍ നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here