അതിജീവനത്തിന്റെ പെണ്‍യാത്രകള്‍; പെണ്ണിന്റെ യാത്രകളെകളെ ഭയപ്പാടോടെ വീക്ഷിക്കുന്ന സമൂഹത്തോടു പറഞ്ഞു പഠിപ്പിക്കാനുള്ള കാര്യങ്ങള്‍

രേ പാതയില്‍ ഒരുമിച്ച് സഞ്ചരിക്കുമ്പോഴും രണ്ടനുഭവങ്ങളാണ് ആണിനും പെണ്ണിനുമുള്ളത്. പക്ഷേ, രേഖപ്പെടുത്തുന്നത് ആണിന്റെ സാഹസികതകള്‍ മാത്രം. ഇത്തരത്തിലുള്ള സാമൂഹ്യമായ വിസ്മൃതിയുടെ ചരിത്രമാണ് പെണ്‍യാത്രകളുടെ ആഖ്യാനങ്ങളുടേത്. പൊതു ആണ്‍ബോധത്തിന്റെ ചരിത്രപരമായ തുടര്‍ച്ചമാത്രമായ ഈ മറവിയെ സാമൂഹ്യശാസ്ത്രം ഗൗരവമായി അഭിമുഖീകരിച്ചിട്ടില്ല.

ചരിത്രപരപമായ ഈ മറവിയെ മായ്ച്ചുകളയാനുള്ള ചരിത്രമായേക്കാവുന്ന ശ്രമമാണ് പെണ്‍വഴി എന്ന യാത്രാസമാഹാരത്തിലൂടെ റ്റിസി മറിയം തോമസ് നിര്‍വ്വഹിക്കുന്നത്. യാത്രാസാഹിത്യം ഇതുവരെ അനുഭവാഖ്യാനങ്ങളാണ് ഈ പുസ്തകം. മത്സ്യത്തൊഴിലാളി, ഭിക്ഷാടക, ഹിജഡ, പക്ഷിശാസ്ത്രക്കാരി, സര്‍ക്കസ് അഭ്യാസി, ശാരീരിക വൈകല്യമുള്ള സ്ത്രീകള്‍ തുടങ്ങി മുഖ്യാധാരാ സമൂഹം ചെവികൊടുക്കാത്തവരുടെ അനുഭവങ്ങളാണ് ഏറെയും.

യാതൊരുവിധ താരതമ്യങ്ങള്‍ക്കും വഴങ്ങാത്ത ഇവരുടെ യാത്രകള്‍ ജീവിക്കാനുള്ള പ്രതിദിന സാഹസികതയാണ്. ദിവസവും 140 കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന മത്സ്യതൊഴിലാളിയുടെ ജീവിതവും കൈനോക്കാന്‍ വീടുവീടാന്തരമുള്ള യാത്രകളും വൈകല്യം ബാധിച്ച സ്ത്രീകളുടെ പ്രതിദിനയാത്രകളും(അംഗവൈകല്യം ബാധിച്ചവര്‍ക്ക് സുരക്ഷിതമായ പൊതുയാത്രാസംവിധാനങ്ങള്‍ ഇന്നും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല) ഒന്നൊന്നായി വേറിട്ടു നില്‍ക്കുന്നതാണ്. ഇവര്‍ക്ക് യാത്ര അന്നന്നത്തെ അത്താഴത്തനപ്പുറം ആഹ്ലാദകരമായ അനുഭവമല്ല. പെണ്ണിന്റെ യാത്രകളെകളെ ഭയപ്പാടോടെ വീക്ഷിക്കുന്ന സമൂഹം ഇവരുടെ യാത്രകളെ അറിയുന്നതേയില്ല. ഈ പുസ്തകം ഇത്തരത്തിലുള്ള യാത്രകളെക്കൂടി രേഖപ്പെടുത്തുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യമാണ്.

സാഹസികതകളോടൊപ്പം സാധാരണക്കാരുടെ യാത്രാരസങ്ങളെയും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. അവരില്‍ ഇടയ്ക്കിടെ കാട്ടിലേക്ക് കയറിപോവുന്ന ആദിവാസി സ്ത്രീയുണ്ട്, ബസിലിരുന്ന ചാറ്റല്‍മഴ നനയുന്ന അദ്ധ്യാപികയുണ്ട്, കാടുകയറുന്ന മാധ്യമപ്രവര്‍ത്തകയുണ്ട്. ആകാശയാത്ര നടത്തുന്ന എയര്‍ ഹോസ്റ്റസുണ്ട്. ഉള്ളിലെപ്പോഴും ഉറഞ്ഞുകൊണ്ടിരിക്കുന്ന യാത്രാനുഭൂതികളെ അതിഗൃഹാതുരത്വത്തിന്റെ ആര്‍ഭാടങ്ങളില്ലാതെയാണ് പകര്‍ത്തിയിരിക്കുന്നത്. ഓര്‍മ്മയെഴുത്തുകളില്‍ ഓര്‍മ്മകളെക്കാള്‍ വലുതാവുന്ന വ്യക്തിപരതയെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്താന്‍ ഈ പുസ്തകത്തില്‍ എഡിറ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News