പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്റെ പ്രചാരണത്തിന് സെയ്താലിയുടെ ചോര വീണ മണ്ണില്‍ തുടക്കം; പട്ടാമ്പി കോളജില്‍ മുഹമ്മദ് മുഹ്‌സിന് വന്‍ സ്വീകരണം

പട്ടാമ്പി: പട്ടാമ്പി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ ജവഹര്‍ലാല്‍നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ പ്രചാരണത്തിന് കാമ്പസിനുള്ളിലെ ആദ്യ രക്തസാക്ഷി സെയ്താലിയുടെ ചോര വീണ മണ്ണില്‍ തുടക്കം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോടൊപ്പമായിരുന്നു വിദ്യാര്‍ഥിയായ സ്ഥാനാര്‍ഥിയുടെ ആദ്യ പ്രചാരണം. ഇന്നലെ രാവിലെ പത്തുമണിയോടെ പട്ടാമ്പി കോളജിലെത്തിയ മുഹ്‌സിനെ കവാടത്തില്‍നിന്നു വിദ്യാര്‍ഥികള്‍ ആനയിച്ചു കാമ്പസിലെത്തിച്ചു.

ഹാരമണിയിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സ്വീകരണം. കോളജ് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും മാധ്യമങ്ങളോടും മുഹ്‌സിന്‍ സമയം ചെലവിട്ടു. തുടര്‍ന്ന് പട്ടാമ്പി കോ ഓപ്പറേറ്റീവ് കോളജ്, ലെമന്റ കോളജ്, എംഇഎസ് വനിതാ കോളജ് എന്നിവിടങ്ങളിലും മുഹ്‌സിന്‍ പ്രചാരണം നടത്തി. വൈകിട്ട് വിളയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും മുഹ്‌സിന്‍ എത്തി. കൊഴിഞ്ഞിപ്പറമ്പ് എല്‍പി സ്‌കൂളിലെ വാര്‍ഷികാഘോഷത്തിലും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News