നടന്‍ സിദ്ദിഖിന് കോണ്‍ഗ്രസ് ആശകൊടുത്തു; സീറ്റ് കൊടുത്തില്ല; അരൂര്‍ ആര്‍എസ്പിക്കു നല്‍കാന്‍ യുഡിഎഫില്‍ തീരുമാനം; ആറ്റിങ്ങലും ആര്‍എസ്പിക്ക്

കൊച്ചി: നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് മോഹിപ്പിച്ചു പറ്റിച്ചു. അരൂരില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് ആര്‍എസ്പിക്കു നല്‍കാന്‍ അന്തിമധാരണയായതായി റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍ സീറ്റും ആര്‍എസ്പിക്കുനല്‍കും. കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന അഭിപ്രായവ്യത്യാസങ്ങളാണ് സിദ്ദിഖിനുള്ള സീറ്റ് വെട്ടാന്‍ കാരണമായതെന്നാണു സൂചന.

സിനിമാതാരങ്ങളെ മത്സരിപ്പിക്കുന്നതിനെതിരേ അരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി പ്രാദേശിക നേതാക്കന്‍മാര്‍ ഉള്ളപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സെലിബ്രിറ്റികളെ മത്സരിപ്പിക്കുന്നതു പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരോടുള്ള അവഹേളനമാണെന്നായിരുന്നു പോസ്റ്ററുകളിലെ ഉള്ളടക്കം. സീറ്റ്‌നിഷേധിച്ചതിനെക്കുറിച്ചു പ്രതികരിക്കാന്‍ സിദ്ദിഖ് തയാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News