ഇസ്ലമാബാദ്: മോശം പ്രകടനത്തെത്തുടര്‍ന്നു വിവാദത്തിലായ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രിദിയുടെ മകള്‍ ആശുപത്രിയില്‍. ഇന്നലെ അഫ്രിദിക്കെതിരായ പരാതികളില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അഫ്രിദിയുടെ അഭിപ്രായം തേടാനിരിക്കുന്നതിനിടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന മകളൊടൊപ്പമുള്ള ചിത്രം അഫ്രിദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. മകള്‍ക്ക് എന്താണ് രോഗമെന്നു വ്യക്തമാക്കിയിട്ടില്ല. മകളുടെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചവര്‍ക്കു താരം നന്ദിപറയുന്നതാണ് ട്വീറ്റ്.
അഫ്രിദിയുടെ നായകത്വത്തില്‍ ടീമിന്റെ തകര്‍ച്ച തുടര്‍ക്കഥയായ സാഹചര്യത്തില്‍ മിസ്ബാ ഉള്‍ ഹഖ്, യൂനസ് ഖാന്‍, സുബ്ഹാന്‍ അഹമ്മദ്, ഷക്കീല്‍ ഷെയ്ഖ് എന്നിവരടങ്ങുന്ന സമിതിക്കു മുമ്പാകെ ഹാജരാകാന്‍ അഫ്രിദിയോട് ആവശ്യപ്പെട്ടത്. മകള്‍ ആശുപത്രിയിലായതിനാല്‍ തനിക്കു സമിതിക്കു മുമ്പാകെ ഹാജരാകാനില്ലെന്ന് അഫ്രിദി അറിയിച്ചിരുന്നു. ഫോണ്‍മുഖേന അഫ്രിദിയുടെ വിശദീകരണം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
A warm hug from my loving daughter Asmara after her surgery made me feel complete, thanks every1 for remembering her in ur prayers
— Shahid Afridi (@SAfridiOfficial) March 31, 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here