സാക്ഷാല്‍ ഋത്വിക് റോഷന്‍ നായകനാകാനുള്ള ആരോഗ്യവും സൗന്ദര്യവും ഇല്ലെന്നു പറഞ്ഞു; കഥാകൃത്തിനെ നായകനാക്കി നാദിര്‍ഷയുടെ പുതിയ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്‍

നാദിര്‍ഷയുടെ നേതൃത്വത്തില്‍ അമര്‍ അക്ബര്‍ അന്തോണി ടീം വീണ്ടും വരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിനായാണ് ടീം ഒന്നിക്കുന്നത്. ദിലീപ് നിര്‍മിക്കുന്ന ചിത്രത്തില്‍ കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയായിരിക്കും നായകന്‍ എന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സാക്ഷാല്‍ ഋത്വിക് റോഷനെത്തന്നെയാണ് നായകനായി പ്രതീക്ഷിച്ചിരുന്നതെങ്കിലും ഈ റോള്‍ ചെയ്യാനുള്ള ആരോഗ്യവും സൗന്ദര്യവും പോരെന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മാത്രമാണ് മിസ്റ്റര്‍ വിഷ്ണുവിനെ നിര്‍ബിന്ധിച്ച് നായകസ്ഥാനം ഏല്‍പിച്ചു ബുദ്ധിമുട്ടിക്കുന്നതെന്നും നാദിര്‍ഷ പോസ്റ്റില്‍ പറയുന്നു.

ചിത്രത്തിന്റെ എഴുത്ത് കഴിഞ്ഞന്നും ദൈവം അനുഗ്രഹിച്ചാല്‍ ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുമെന്നും നാദിര്‍ഷ പറയുന്നു. ഒര കൊച്ചു തമാശ സിനിമയാണെന്നും നാദിര്‍ഷ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News