5.15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ; മാര്‍ഷ്മല്ലോയില്‍ ഷവോമിയുടെ പുതിയ ഫോണ്‍; എംഐ 5 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ഫോണുകളുടെ ചീത്തപ്പേര് ഇല്ലാതാക്കിയ ഷവോമിയുടെ പുതിയ മോഡല്‍ എംഐ 5 ഇന്ത്യയിലെത്തി. മൂന്നു വേരിയന്റുകളിലാണ് 5.15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയിലുള്ള ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാര്‍ഡ് കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രൊസസറാണുള്ളത്. 3 ജിബി റാമാണുള്ളതെന്ന പ്രത്യേകതയുമുണ്ട് എംഐ 5ന്.

ഇരട്ടസിമ്മുകളില്‍ ഫോണ്‍ പ്രവര്‍ത്തിക്കും. ഫിംഗര്‍ പ്രിന്റ് ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഫോണിലുണ്ട്. 16 മെഗാപിക്‌സലിന്റേതാണ് മുന്‍ കാമറ. എല്‍ഇഡി ഡുവല്‍ ടോണ്‍ ഫ്‌ളാഷുമുണ്ട്. നാല് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി കാമറ. 4 ജി, എല്‍ടിഇ, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റികളും ഫോണിലുണ്ട്. 3000 എംഎഎച്ചിന്റേതാണ് വാറ്ററി. ക്വാല്‍ക്കോമിന്റെ ക്വിക്ക് ചാര്‍ജ് സപ്പോര്‍ട്ടുമുണ്ട്.

അടുത്തിടെ ബജറ്റ് ഫോണ്‍ ശ്രേണിയില്‍ 9999 രൂപയ്ക്കു റെഡ്മി നോട്ട് ത്രീ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അത്യാധുനിക സംവിധാനങ്ങളുമായി എംഐ 5ന്റെ വരവ്. നാലു ജിബിയിലും ഫോണ്‍ ലഭ്യമാണ്. 32 ജിബിയും മൂന്നു മെമ്മറിയുമുള്ള ഫോണിന് 21000 രൂപയാണ് വില 64 ജിബി വേരിയന്റിന് 24000 രൂപയും 128 ജിബി വേരിയന്റിന് 28500 രൂപയുമാണ് വില. 128 ജിബി വേരിയന്റാണ് നാല് ജിബിയിലുള്ളത്. കര്‍വ്ഡ് എഡ്ജാണ് എംഐ 5 എന്ന പ്രത്യേകതയുമുണ്ട്. 3ഡി സെറാമിക് ബോഡിയിലാണ് ഫോണ്‍ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News