കോള കൂടിക്കുന്നത് ശീലമാണെങ്കില്‍ പൊണ്ണത്തടിക്കു മറ്റു കാരണം തേടിപ്പോകേണ്ടതില്ല; ഓരോ കുപ്പി കോളയും ശരീരത്തില്‍ ഉണ്ടാക്കുന്നത് ഗുരുതരമായ മാറ്റങ്ങള്‍

വേനല്‍ക്കാലമായതോടെ ദാഹം ശമിപ്പിക്കാന്‍ കോള വാങ്ങിക്കുടിക്കുന്നവരാണെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ ഇല്ലാത്ത രോഗങ്ങള്‍ വിളിച്ചുവരുത്തുകതന്നെയാണെന്നു ആരോഗ്യ വിദഗ്ധര്‍. 330 മില്ലി ലിറ്ററിന്റെ ഒരു കുപ്പി കോള കുടിച്ചാല്‍ ഒരു മണിക്കൂറോളം നേരം ശരീരത്തില്‍ അതി ഗുരുതരമായ മാറ്റങ്ങളാണു സംഭവിക്കുന്നത്. ഇതു പലതും സാധാരണ ശാരീരിക പ്രവര്‍ത്തനത്തിന് ദോഷം ചെയ്യുന്നവയാണെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.

ആദ്യ 10 മിനുട്ടില്‍: 330 മില്ലി ലിറ്റര്‍ കോളയില്‍നിന്ന് ശരീരത്തിലെത്തുന്നത് പത്തു ടീസ്പൂണ്‍ പഞ്ചസാരയാണ്. ഒരു ദിവസം ശരീരത്തിന് വേണ്ട പഞ്ചസാരയേക്കാള്‍ അധികമാണിത്. അമിത മധുരം ശരീരത്തിലെത്തിയെങ്കിലും ഫോസ്പറിക് ആസിഡിന്റെയും മറ്റു ഫ്‌ളേവറുകളുടെയും സാന്നിധ്യമുള്ളതുകൊണ്ടാണ് ഛര്‍ദിക്കാത്തത്.

20 മിനുട്ടില്‍: ശരീരത്തിലെ പഞ്ചസാരയുടെ അളവില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകും. പഞ്ചസാരയിലെ വര്‍ധനയെ കരള്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചു ഫാറ്റായി മാറ്റുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നതിനാലാണ് കോള കുടിക്കുന്നവര്‍ പൊണ്ണത്തടിയുള്ളവരാകുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കോള കൂടുതലായി കുടിക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റീസും ഹൃദയരോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യതയുമേറെയാണ്.

40 മിനുട്ടില്‍: കഫീന്‍ ആഗരണം പൂര്‍ത്തിയാകുന്ന സമയമാണിത്. ഈ ഘട്ടത്തില്‍ രക്തസമ്മര്‍ദം വര്‍ധിക്കും. കരളില്‍നിന്നു കൂടുതല്‍ പഞ്ചസാര രക്തത്തിലേക്കെത്തുകയും ചെയ്യും.

45 മിനുട്ടില്‍: മസ്തിഷ്‌കത്തിലെ ഡോപാമിന്‍ ഉത്തേജക കേന്ദ്രങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടും. ഹെറോയിന്‍ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് കോളയും ഈ സമയത്തു ചെയ്യുക. കഫീന്റെ സാന്നിധ്യമാണ് ഇതിനു കാരണം.

60 മിനുട്ടില്‍: ഈ സമയത്തു ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമാണിത്. അധിക അൡവിലുള്ള പഞ്ചസാരയും മധുരം പ്രദാനം ചെയ്യുന്ന ഘടകങ്ങളും ശരീരത്തിലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൂത്രമൊഴിക്കണമെന്നു തോന്നുക. മറ്റേതൊരു പാനീയ കുടിക്കുന്നതിനേക്കാളും കോള കുടിക്കുമ്പോള്‍ മൂത്രം ഒഴിക്കേണ്ടിവരും.

ഇത്തരത്തിലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദ്രോഗസാധ്യത ഇരുപതു ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനം തെളിയിച്ചത്.

coke1hr

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here