ഹൈദരാബാദ് സര്‍വകലാശാലയെ അധികൃതര്‍ ജയിലാക്കി; ഗേറ്റിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണം; രോഹിത് വെമുലയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് നിര്‍ദേശം

ഹൈദരാബാദ്: മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള വിസിയുടെയും എബിവിപിയുടെയും ശ്രമങ്ങള്‍ മുന്നോട്ട്. കാമ്പസിലേക്കു വരുന്നതും പോകുന്നതുമായ ആളുകളെ നിയന്ത്രിക്കാനാണ് രാജ്യത്തു മറ്റെവിടെയുമില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടപ്പാക്കുന്നത്.

രാജ്യത്തുതന്നെ ചര്‍ച്ചയായ രോഹിത് വെമുലയുടെ പ്രതിമ കാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത് നീക്കം ചെയ്യാനാണ് സര്‍വകലാശാല ഭരണവിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സര്‍ക്കുലര്‍ പുറത്തിറക്കിക്കഴിഞ്ഞു. കാമ്പസിനുള്ളിലെ ഷോക്കോ(ഷോപ്പിംഗ് കോംപ്ലക്‌സ്)മിനു സമീപത്തുള്ള അനാവശ്യനിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കാനാണ് ഉത്തരവ്. ഇവ നീക്കം ചെയ്യുന്നതില്‍ വേണ്ടി വന്നാല്‍ പൊലീസിന്റെ സഹായം തേടുമെന്നും ഉത്തരവില്‍ പറയുന്നു.

(Photo Courtesy: The News Minute)

കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങളെല്ലാം ഹനിക്കാനാണ് തീരുമാനമെന്നു വ്യക്തമാക്കുന്നതാണ് ഉത്തരവ്. പൊലീസ് നടപടിയെന്നു പറഞ്ഞു വിദ്യാര്‍ഥികളെ ഭയപ്പെടുത്താനും ശ്രമം നടക്കുന്നു. കഴിഞ്ഞദിവസം വിസി ഡോ. അപ്പറാവും അവധി കഴിഞ്ഞു ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ ഉണ്ടായ പൊലീസ് നടപടി പല വിദ്യാര്‍ഥികളിലും ഭീതിയായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഉത്തരവിനുണ്ടെന്നാണു വിലയിരുത്തല്‍.

മാര്‍ച്ച് മുപ്പതിനു സര്‍വലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് കാമ്പസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന അറിയിക്കുന്നത്. കാമ്പസിന്റെ വശത്തുകൂടിയുള്ള പ്രവേശന കവാടമായ മസ്ജിദ് ബാന്ത വിക്കറ്റിലൂടെ കാമ്പസിലേക്കു വരുന്നവരുംപോകുന്നവരും സര്‍വകലാശാലയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരായിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഉത്തരവെന്നും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News