സെല്‍ഫി സ്റ്റിക്കിന്റെ കാലം കഴിഞ്ഞു; ഇനി സെല്‍ഫി ഡ്രോണ്‍; ഒപ്പം പറന്നു ചിത്രവും വീഡിയോയും എടുക്കും; സെല്‍ഫി സ്ട്രീമിംഗും എളുപ്പത്തിലാകും

സെല്‍ഫി സ്റ്റിക്കുകളോട് വിട പറയാന്‍ കാലമായെന്ന് ഓര്‍മിപ്പിക്കുകയാണ് സാങ്കേതിക വിദഗ്ധര്‍. കൈ നീട്ടാതെ സ്റ്റിക് പിടിക്കാതെ സെല്‍ഫി എടുക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ വിദഗ്ധര്‍. ജൂണ്‍ മുതല്‍ സെല്‍ഫി ഡ്രോണ്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്‌ക്കെത്തും.

ഒപ്പം പറന്ന് ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ കഴിയുന്നതാണ് സെല്‍ഫി ഡ്രോണ്‍. 25 മീറ്റര്‍ അകലെ വരെ സഞ്ചരിച്ചു ചിത്രങ്ങളും വീഡിയോയും പകര്‍ത്തും. ഇരുപതുമിനുട്ടുവരെ ഒറ്റത്തവണയില്‍ ചിത്രീകരണം നടത്താനും സാധിക്കും. 360 ഡിഗ്രി പനോരമയിലുള്ള ചിത്രങ്ങളും വീഡിയോകളും ഡ്രോണ്‍ പകര്‍ത്തും.

അഞ്ചു മെഗാപിക്‌സലിന്റെ സിമോസ് സെന്‍സര്‍ കാമറയാണ് ഡ്രോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഡ്രോണ്‍ ഉപയോഗിച്ച് ലൈവ് വീഡിയോ സ്ട്രീമിംഗും നടത്താനാകും. അരലിറ്റര്‍ വാട്ടര്‍ബോട്ടിലിനേക്കാള്‍ അല്‍പം മാത്രം വലിപ്പമേയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News