നൊസ്റ്റാള്‍ജിക് കഥയുമായി വള്ളീം തെറ്റി പുള്ളീം തെറ്റി; കുഞ്ചാക്കോയും ശാംലിയും നായികാനായകന്‍മാരാകുന്ന ചിത്രത്തിന്റെ ട്രെയിലറെത്തി

ഋഷി ശിവകുമാറിന്റെ കന്നി സംവിധാനമായ വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രെയിലര്‍ പുറത്തുവന്നു. തൊണ്ണൂറുകളിലെ ഒരു കാലത്ത് ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുഞ്ചാക്കോ ബോബനെയും ശാംലിയെയും നായികാ നായകന്‍മാരാക്കി ഋഷി ഒരുക്കിയിരിക്കുന്നത്. സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ അമ്പലത്തിലെ പത്തു ദിവസത്തെ ഉത്സവവുമാണു പ്രമേയം. തിയേറ്ററിലെ പ്രൊജക്ട് ഓപ്പറേറ്ററായാണ് കുഞ്ചാക്കോ ബോബനെത്തുന്നത്. ആഗോളവല്‍കരണം ഒരു ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് പ്രമേയം. മലയാളികളുടെ പ്രിയങ്കരിയായിരുന്നു ബേബി ശ്യാമിലി ശാംലിയായി അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News