കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നെന്ന് സുധീരന്‍; ഘടകക്ഷികളുമായും ചര്‍ച്ച നടക്കുന്നു; സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമം

ദില്ലി: സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ശക്തമായ തര്‍ക്കം തുടരുന്നെന്നു സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയുടെ യോഗം കഴിഞ്ഞു മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല. നല്ല പുരോഗതിയുണ്ട്. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ണമായിട്ടില്ല. നാള രാവിലെ ഒമ്പതരയ്ക്കു സ്‌ക്രീനിംഗ് കമ്മിറ്റി വീണ്ടും ചേരും.

ഘടകക്ഷികളുമായി യോഗംചേര്‍ന്ന് അന്തിമ തീരുമാനത്തിലെത്തിയ ശേഷമേ അവയില്‍ ചര്‍ച്ചയുണ്ടാകും. ഈ സീറ്റുകള്‍ സംബന്ധിച്ച് നാളെ സ്‌ക്രീനിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യും. നാളെത്തന്നെ എല്ലാം പൂര്‍ണമായി പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിശദാംശങ്ങള്‍ പറയാന്‍ തനിക്ക് അധികാരമില്ല. അതൊക്കെ പറയാന്‍ എഐസിസിക്കേ സാധിക്കൂ. ചര്‍ച്ചയില്‍ പുരോഗതിയുള്ള സാഹചര്യത്തില്‍ നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. അേേപ്പാള്‍എല്ലാവര്‍ക്കും വ്യക്തതയുണ്ടാകുമെന്നും സൂധീരന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here