ബംഗാളില്‍ ഇടതുപക്ഷം കരുത്തുകാട്ടുമെന്ന് ഇന്ത്യാ ടിവി-സി വോട്ടര്‍ സര്‍വേ; ഇടതിന്റെ സീറ്റുകള്‍ വലിയതോതില്‍ വര്‍ധിക്കുമെന്നും ടൈംസ് നൗ പുറത്തുവിട്ട സര്‍വേ

മുംബൈ: ഈ മാസം ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാടിവി-സി വോട്ടര്‍ സര്‍വേ. ബംഗാളില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കുന്ന അഭിപ്രായങ്ങളാണ് സര്‍വേയുടെ ഭാഗമായി ലഭിച്ചത്. സര്‍വേയുടെ വിവരങ്ങള്‍ ടൈംസ് നൗ പുറത്തുവിട്ടു.

294 അംഗ സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താനാണ് സാധ്യതയെന്നും സര്‍വേ വ്യക്തമാക്കി. അതേസമയം, 2011 ലേതിനേക്കാള്‍ കാര്യമായ എണ്ണം സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ നേടും. 2011-ല്‍ 60 സീറ്റുകളായിരുന്നു ഇടതു പാര്‍ട്ടികളുടെ ലെഫ്റ്റ് ഫ്രണ്ട് നേടിയത്. ഇത് 104 ആയി വര്‍ധിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 42 ല്‍നിന്ന് 24ആയി കുറയും. ബിജെപി നാലു സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News