കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ; അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകും; യുഡിഎഫിന് അധികാരം നഷ്ടപ്പെടുമെന്ന് സിഎന്‍എന്‍ ഐബിഎന്‍

ദില്ലി: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ – ഇന്ത്യ ടിവി – സീ വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 86 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 53 സീറ്റുകള്‍ വരെ നേടും. കേരളത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ട് എന്നും സര്‍വേ പ്രവചിക്കുന്നു.

സോളാര്‍ ഉള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് സര്‍വേ പറയുന്നത്. വോട്ട് ശതമാനത്തില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കും. എല്‍ഡിഎഫ് 44 ശതമാനത്തില്‍ അധികം വോട്ട് നേടിയാവും അധികാരത്തില്‍ വരിക. യുഡിഎഫിന് 41 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. ബിജെപി 10 ശതമാനം വോട്ട് നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മാര്‍ച്ച് മാസത്തെ വിഷയങ്ങലെ അധികരിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയത്. ആദ്യവാരത്തെ അപേക്ഷിച്ച് നാലാം വാരത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ ജനങ്ങളുടെ നിലപാട് വര്‍ദ്ധിച്ചുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കൃത്യമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന് സിഎന്‍എന്‍ – ഐബിഎന്‍ സര്‍വേയും പ്രവചിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. അഴിമതി ആരോപണങ്ങല്‍ സര്‍ക്കാരിനെയും യുഡിഎഫിനെയും പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ആറ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാടിവിസി വോട്ടര്‍ സര്‍വേ പറയുന്നു. ബംഗാളില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കുന്ന അഭിപ്രായങ്ങളാണ് സര്‍വേയുടെ ഭാഗമായി ലഭിച്ചത്. എന്നാല്‍ ബംഗാളില്‍ നേരിയ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയേക്കാമെന്നും സര്‍വ്വേ പറയുന്നു.

294 അംഗസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താനാണ് സാധ്യതയെന്നും സര്‍വേ വ്യക്തമാക്കി. അതേസമയം, 2011 ലേതിനേക്കാള്‍ കാര്യമായ എണ്ണം സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ നേടും. 2011ല്‍ 60 സീറ്റുകളായിരുന്നു ഇടതുപാര്‍ട്ടികളുടെ ലെഫ്റ്റ് ഫ്രണ്ട് നേടിയത്. ഇത് 104 ആയി വര്‍ധിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 42 ല്‍നിന്ന് 24ആയി കുറയും. ബിജെപി നാലു സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു. തമിഴ്‌നാട്ടില്‍ ഇടതുപക്ഷം ഉള്‍പ്പെടുന്ന മൂന്നാം മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും സര്‍വ്വേ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News