നടി പ്രത്യൂഷ ആത്മഹത്യ ചെയ്തു; താരത്തിന്റെ മരണം 24-ാം വയസില്‍; വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് സൂചന

മുംബൈ: നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് ആത്മഹത്യ ചെയ്തത്. രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 24 വയസുള്ള പ്രത്യുഷ ബാനര്‍ജി ബാലിക വധു എന്ന ഹിന്ദി സീരിയലില്‍ ആനന്ദി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ കോകില ബെന്‍ അംബാനി ആശുപത്രിയില്‍ പ്രത്യുഷയുടെ മരണം സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് സൂചന. സുഹൃത്തായ രാഹുല്‍രാജ് സിംഗിനെ വിവാഹം കഴിക്കാന്‍ പ്രത്യുഷ തീരുമാനിച്ചിരുന്നു. വിവാഹം ഉടനെ നടക്കുമെന്ന് സൂചനയുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആത്മഹത്യ എന്നും അഭ്യൂഹമുണ്ട്.

നാല് പോലീസുകാര്‍ വീട്ടില്‍ വന്ന് പീഡിപ്പിച്ചു എന്ന് ആരോപിച്ച് പ്രത്യുഷ ജനുവരിയില്‍ പരാതി നല്‍ിയിരുന്നു. ബാലിക വധു എന്ന ടിവി സീരിയലിലെ കഥാപാത്രത്തിലൂടെയാണ് പ്രത്യുഷ പ്രശസ്തയാവുന്നത്. ബിഗ് ബോസിന്റെ ഏഴാം പതിപ്പില്‍ പങ്കെടുത്ത പ്രത്യുഷ പിന്നീട് പുറത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here