വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. നീലഗിരി വയനാട് അതിര്‍ത്തിയായ ഗൂഡല്ലൂരില്‍ ആണ് ആക്രമണം. പന്തല്ലൂര്‍ താലൂക്കിലെ മേങ്കോറഞ്ചില്‍ കര്‍ണ്ണന്‍(45), മണിശേഖരന്‍(48) എന്നിവരാണ് മരിച്ചത്. കടയില്‍ സാധനം വാങ്ങാന്‍ പോകുകയായിരുന്ന ഇരുവരേയും വ്യാഴാഴ്ച രാത്രിയാണ് കാട്ടാന ആക്രമിച്ചത്.
കാട്ടാന ആക്രമിച്ചപ്പോള്‍ കര്‍ണ്ണന്‍ ഓടിയെങ്കിലും മണിശേഖറിനു ഓടാന്‍ കഴിഞ്ഞില്ല. മണിശേഖറിനെ ആന മരത്തിലടിച്ച് തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിഞ്ഞു കൊലപ്പെടുത്തി. സംഭവമറിഞ്ഞ് പൊലീസും പ്രദേശവാസികളും എത്തിയപ്പോഴേക്കും കാട്ടാന ഓടി മറഞ്ഞു. മണിശേഖറിന്റെ മൃതദേഹം പൊലീസ് സംഭവസ്ഥലത്ത് നിന്നും മാറ്റി.
മണിശേഖറിന്റെ മരണം സ്ഥിരീകരിച്ചതിന് ശേഷം നാട്ടുകാര്‍ സംഭവസ്ഥലം പരിശോധിച്ചപ്പോഴാണ് കര്‍ണ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ക്ഷുഭിതരായ നാട്ടുകാര്‍ രാത്രിയില്‍ ഗൂഡല്ലൂര്‍ – വൈത്തിരി റോഡ് മൂന്നു മണിക്കൂറോളം ഉപരോധിച്ചു. മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.