ദില്ലിയില്‍ നടക്കുന്നത് പെരുംകള്ളന്‍ ആര്, കുട്ടിക്കള്ളന്‍ ആര് എന്ന തര്‍ക്കമാണെന്ന് വിഎസ്; അഴിമതികള്‍ക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന സുധീരന്റെ ശബ്ദം നിലച്ചു

തിരുവനന്തപുരം: ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചില നേതാക്കളുടെ മുഖം മിനുക്കാനുള്ള ചക്കളത്തി പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെരുംകള്ളന്‍ ആര്, കുട്ടിക്കള്ളന്‍ ആര് എന്ന തര്‍ക്കവും ഇതിന് പിന്നിലുണ്ടെന്നും വി.എസ് പറഞ്ഞു.

അഴിമതിക്കാരായ മന്ത്രിമാര്‍ മാറിനില്‍ക്കമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ താന്‍ തന്നെയാണ് മാറിനില്‍ക്കേണ്ടയാള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതു കേട്ടതോടെ എല്ലാ അഴിമതികള്‍ക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന കെ.പി.സി.സി അധ്യക്ഷന്റെ ശബ്ദം നിലച്ചുവെന്നും വി.എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here