പ്രത്യൂഷയുടെത് ആസൂത്രിത കൊലപാതകമാണെന്ന് സുഹൃത്തുകളും ബന്ധുക്കളും; മരണം വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ

മുംബൈ: സീരിയല്‍ താരം പ്രത്യൂഷ ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുഹൃത്തുകളും അടുത്തബന്ധുക്കളും. പ്രത്യൂഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊലപാതകമാണെന്നുമാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. പ്രത്യൂഷയുടെ ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നും ബിഗ് ബോസ് മത്സരാര്‍ത്ഥിയും സുഹൃത്തുമായ അജാസ് ഖാന്‍ ആരോപിക്കുന്നു.

 

ഇന്നലെയാണ് 24കാരിയായ പ്രത്യൂഷയെ മുംബൈ സബര്‍ബനിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യുഷയെ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതോടെ കൊലപാതകസാധ്യത പരിശോധിക്കുമെന്ന പൊലീസ് അറിയിച്ചു.

ജനപ്രിയ ടിവി സീരിയലായ ബാലിക വധുവിലൂടെ പ്രശസ്തയായ താരമാണ് പ്രത്യൂഷ ബാനര്‍ജി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7, ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ സുപരിചിതയാണ് പ്രത്യുഷ. ബാലികാ വധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

നാല് പൊലീസുകാര്‍ വീട്ടില്‍ വന്ന് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രത്യൂഷ ജനുവരിയില്‍ പരാതി നല്‍കിയിരുന്നു. മുന്‍ കാമുകന്‍ മാര്‍കണ്ഡ് മല്‍ഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി ഉന്നയിച്ചിരുന്നു. മല്‍ഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യൂഷ രാഹുല്‍ രാജുമായി അടുത്തത്. അടുത്തമാസം ഇവരുടെ വിവാഹം നടക്കാനിരിക്കെയാണ് താരം മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here