സൗദിയിലെ തലവെട്ടി വധശിക്ഷ പെരുകുന്നു; കഴിഞ്ഞവര്‍ഷം ശിരഛേദം ചെയ്തതിന്റെ പകുതിയിലേറെ ഈ വര്‍ഷം മൂന്നു മാസത്തിനുള്ളില്‍; ലോക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം

റിയാദ്: സൗദിയില്‍ ശിരഛേദം നടത്തിയുള്ള വധശിക്ഷ ഈ വര്‍ഷം കൂടുതല്‍. കഴിഞ്ഞ വര്‍ഷം ആകെ ശിരഛേദം ചെയ്തതിന്റെ പകുതിയോളം വധശിക്ഷകള്‍ ഈ വര്‍ഷം മൂന്നു മാസം കൊണ്ടുതന്നെ നടപ്പാക്കി. എണ്‍പത്തിരണ്ടുപേരെ മാര്‍ച്ച് അവസാനം വരെ വധശിക്ഷയ്ക്കു വിധേയമാക്കിയെന്നാണ് കണക്ക്. ലോകമാകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് സൗദിയില്‍ വീണ്ടും ശിരഛേദം നടക്കുന്നത്.

കഴിഞ്ഞവര്‍ഷം ആദ്യത്തെ മൂന്നു മാസം നാല്‍പതോളം പേരെ മാത്രമാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞവര്‍ഷം ആകെ 158 പേരെ വധശിക്ഷയ്ക്കു വിധേയമാക്കി. ഇതിലേറെയും വിധ്വംസക കുറ്റത്തിന് ശിക്ഷപ്പെട്ടവരായിരുന്നു. പ്രമുഖ ഷിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. 2014-ല്‍ 88 പേരെയാണ് ആകെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. സൗദിയില്‍ ശിരഛേദങ്ങള്‍ പെരുകുന്നതിനെ ബ്രിട്ടനും അമേരിക്കയും അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News